അശ്ലീല കമന്റുകളും തുറിച്ചുനോട്ടങ്ങളും; കൊച്ചിയിലൂടെ ഭാനുപ്രിയ നടന്നത് ഒരു രാത്രിയും രണ്ടു പകലും

തുറിച്ചുനോട്ടങ്ങള്‍ക്കും അശ്ലീല കമന്റുകള്‍ക്കും ഇടയിലൂടെ കൊച്ചിയിലൂടെ ഭാനുപ്രിയ നടന്നത് ഒരു രാത്രിയും രണ്ടു പകലും. ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് നടന്നതെങ്കിലും ആ പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് തുറിച്ചുനോട്ടങ്ങളും അശ്ലീല പദപ്രയോഗങ്ങളുമാണ്.

ഒരു പെണ്ണിന് നേരെയുള്ള തുളഞ്ഞുകയറുന്ന നോട്ടങ്ങള്‍ ഫോട്ടോഷൂട്ട് ആളുകളുടെ മനോഭാവം അത് പുറത്തു കൊണ്ടുവരാനുള്ളതായിരുന്നു.

പകര്‍ത്തിയ ചിത്രങ്ങളില്‍ 15 എണ്ണം മാത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടത്. വൊയേജ് ഓഫ് ടൈം എന്ന പേരില്‍ ഭാനുപ്രിയയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News