പ്രകാശ് രാജ് പ്രസംഗിച്ച വേദിയില്‍ ഗോമൂത്രം തളിച്ച് യുവമോര്‍ച്ച; ഇനിയും വരണമെന്ന് താരം

നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ച് യുവമോര്‍ച്ച. കര്‍ണാടകയില്‍ സിര്‍സിയിലെ രാഘവേന്ദ്രമഠില്‍ ഇടതുപക്ഷ ആഭിമുഖ്യമുളളവര്‍ സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് സംഭവം.

പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന പ്രകാശ് രാജ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയെയും ഉത്തര കനഡ എംപിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വേദിയില്‍ ഗോമൂത്രം തളിച്ചത്.

നടന്‍ പ്രകാശ് രാജ് തന്നെയാണ് താന്‍ പോയതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വേദിയില്‍ ഗോമൂത്രം തെളിച്ച കാര്യം സമൂഹമാധ്യമങ്ങളിലുടെ പുറം ലോകത്തെ അറിയിച്ചത്. താന്‍ പോകുന്നിടങ്ങളിലെല്ലാം ഇത്തരം ശുദ്ധീകരണ പരിപാടി സംഘടിപ്പിക്കാന്‍ ഇനിയും വരണമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.

സ്ഥലത്തെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ പരിപാടി. ബുദ്ധിജീവികളെന്ന് നടിക്കുന്ന ഇത്തരം ആളുകള്‍ തങ്ങളുടെ വിശുദ്ധ സ്ഥലം അശുദ്ധിയാക്കിയെന്ന് ആരോപിച്ചായിരുന്നു ശുദ്ധീകരണം. ബീഫ് കഴിക്കുന്ന ഇത്തരക്കാര്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചതായും പ്രാദേശിക നേതാവായ വിഷാല്‍ മറാട്ടെ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News