മിശ്ര വിവാഹത്തിന്റെ പേരില്‍ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കുന്ന നടപടി നിയമവിരുദ്ധം; ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീംകോടതി. മിശ്ര വിവാഹത്തിന്റെ പേരില്‍ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കുന്ന ഖാപ്പ് പഞ്ചായത്തുകളുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും വിവാഹിതരാകാം,അതില്‍ ഖാപ്പ് പഞ്ചായത്തെന്നല്ല, ഒരു സംഘടനയ്ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവിരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ദുരഭിമാനക്കൊലകള്‍ നടത്തുന്ന കുടുംബങ്ങളെയും ഇത്തരം പഞ്ചായത്തുകളെയും നിയന്ത്രിക്കാന്‍ അമിക്കസ്‌ക്യൂറി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയോ എന്ന് കോടതി ചോദിച്ചു. ഖാപ്പ് പഞ്ചായത്തുകളെയടക്കം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ സുപ്രീംകോടതി അടിയന്തര നടപടി സ്വീകരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ശക്തിവാഹിനി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇപ്പോള്‍ പ്രസ്താവന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News