മഞ്ഞപ്പട ഇതെങ്ങനെ സഹിക്കും; ബ്ലാസ്റ്റേഴ്സിന് തീരാ നഷ്ടം; ജിങ്കാന്‍ ഇംഗ്ലീഷ് ക്ലമ്പിലേക്കെന്ന് സൂചന; കരാര്‍ ഈ ആഴ്ച

മഞ്ഞപ്പടയുടെ എല്ലാമെല്ലാമായ സന്ദേശ് ജിംഗാന്‍ ഇംഗ്ലീഷ് ക്ലബ്ബിലേക്ക്. ഇംഗ്ലണ്ട് ക്ലബ്ബായ ബ്ലാക്ക്ബേണ്‍ റോവേഴ്സ് ജിങ്കാനുമായി കരാര്‍ ഒപ്പിടുന്നുവെന്ന് റിപ്പോര്‍ട്ട്. സീസണില്‍ ടീമിന്റെ ക്യാപ്റ്റനായ ജിംഗാന്‍ 2014 ല്‍ ടീമിലെത്തുമ്പോള്‍ 21 വയസ്സുള്ള ചെറിയപയ്യനായിരുന്നു. ഒന്നാം സീസണില്‍ ബെസ്റ്റ് എമേര്‍ജിങ്ങ് പ്ലയറായി ഉയര്‍ന്നുവന്നു. മൂന്നാം സീസണില്‍ ആരോണ്‍ ഹ്യൂസുമായി ചേര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോട്ടകാത്ത് ആരാധകരുടെ മനസ്സിലിടം നേടി.

ഇന്ന് പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെടും തൂണാണ് ആരാധകരുടെ പ്രിയ ഡിങ്കന്‍. ഇംഗ്ലീഷ് ക്ലമ്പായ ബ്ലാക്ക്ബേണ്‍ റോവേഴ്സ് ജിങ്കാനുമായി ഉടനെ കരാറില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷന്‍ ലീഗായ ലീഗ് വണ്ണിലാണ് ബ്ലാക്കബേണ്‍ റോവേഴ്‌സ് കളിക്കുന്നത്. 1875ല്‍ സ്ഥാപിച്ച 143 വര്‍ഷം പഴക്കമുളള ഈ ക്ലബ് ഒട്ടനവധി വമ്പന്‍ താരങ്ങളുടെ വളര്‍ച്ച കണ്ട ക്ലബ്ബാണ്.ഐ എസ് എല്ലില്‍ 50 കളി തികച്ച ഇന്ത്യന്‍ താരമാണ് ജിംഗാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here