സ്വന്തം രക്തത്തില്‍ പിറന്ന 13 മക്കളെ ചങ്ങലക്കിട്ട് മാതാപിതാക്കള്‍; സംഭവം പുറത്തായത് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തിയതോടെ; പൊലീസ് ചോദ്യം ചെയ്യല്‍ തുടരുന്നു

കാലിഫോര്‍ണിയ: സ്വന്തം രക്തത്തില്‍ പിറന്ന 13 മക്കളെ ചങ്ങലക്കിട്ട് വളര്‍ത്തി മാതാപികതാക്കള്‍. ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നത് 17 വയസ്സുകാരിയായ മകള്‍ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തു വന്നതോടെ. സംഭവം കാലിഫോര്‍ണിയയില്‍.

57 വയസ്സുള്ള ഡേവിഡ് അല്ലന്‍ ടര്‍ഫിന്‍, 49 വയസ്സുകാരി ലൂയിസ് അന്ന എന്നീ ദമ്പതികളാണ് സ്വന്തം മക്കളെ കാലങ്ങളോളം തടവിലിട്ട് വളര്‍ത്തിയത്. രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ദമ്പതികള്‍ ഇരുവരേയും ചോദ്യം ചെയ്യുകയും കുട്ടികളെ വീട്ടിനുള്ളില്‍ നിന്നും രക്ഷിക്കുകയുമായിരുന്നു.
ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. എന്ത് കാരണത്തിലാണ് കുട്ടികളെ ചങ്ങലക്കിട്ടതെന്ന് വ്യക്തമല്ല. പൊലീസ് ഇവരെ ചോദ്യം ചെയ്യ്ത് വരികയാണ്. രണ്ടു മുതല്‍ 20 വയസ്സുവരെയുള്ളകുട്ടികളെയാണ് ചങ്ങലക്കിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News