മകളായി കരുതേണ്ട മരുമകളോട് ഭര്‍തൃപിതാവ് ചെയ്തത്; ക്രൂരമായി പീഡിപ്പിച്ചിട്ടും തീര്‍ന്നില്ല; ഒടുവില്‍ തീ കൊളുത്തി കൊന്നു

മകളായി കരുതേണ്ട മരുമകള്‍ ഈ ഭര്‍തൃപിതാവിന് മുന്നില്‍ വെറും ഉപകരണം മാത്രമായി മാറിയപ്പോള്‍ മനുഷ്യത്വത്തെ നാണിപ്പിക്കുന്ന വാര്‍ത്തയാണ് രാജ്യം കേട്ടത്. ഭര്‍ത്താവിന്‍റെ അഛന്‍ ബലാത്സംഗം ചെയ്ത ശേഷം തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്.

ഒഡ-ീഷയിലെ റായംഗപുരിയിലാണ് സംഭവം നടന്നത്. ഇക്ക‍ഴിഞ്ഞ ആ‍ഴ്ചയാണ് ഭര്‍തൃ പിതാവ് യുവതിയെ ആക്രമിച്ചത് എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരില്‍ ചികിത്സയിലായിരുന്നു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് രംഗോപാല്‍ മരുമകളെ ആക്രമിച്ചത്.യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം മണ്ണെണ്ണ ഒ‍ഴിച്ച് തീ കൊളുത്തുകയായിരുന്നു.

വീട്ടിലെ അംഗങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ യുവതിക്ക് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും താനാണ് രക്ഷപെടുത്തിയതെന്ന് രാംഗോപാല്‍ കളവ് പറയുകയായിരുന്നു. തുടര്‍ന്ന് യുവതിയെ സമിപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി ജാംഷഡ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുസംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി രാംഗോപാല്‍ ഒളിവിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News