ഭരണ മേന്മയും തമിഴ്‌നാടിന്റെ ക്ഷേമവും ലക്ഷ്യം; കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21 ന്

രജനീകാന്തിന് പിന്നാലെ കമല്‍ഹാസനും പാര്‍ട്ടി രൂപീകരിച്ച് രാഷട്രീയത്തിലേക്ക് ഇറങ്ങുന്നു.കമല്‍ഹാസന്റെ രാഷ്ട്രിയ പ്രവേശനപ്രഖ്യാപനം ഫെബ്രുവരി21 ന് ഉണ്ടാവും. അന്നു തന്നെ കമലിന്റെ സംസ്ഥാന പര്യടനവും ഉണ്ടാവും.ഭരണ മേന്മയും തമിഴ്‌നാടിന്റെ ക്ഷേമവുമാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രിയ ജീര്‍ണത ഇല്ലാതാക്കാനാണ് തന്റെ ശ്രമമെന്നും കമലഹാസന്‍ പറഞ്ഞു.

ബിജെപിയെയും ആര്‍ എസ് എസ്സിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് അസഹിഷ്ണുതക്ക് എതിരെ പ്രതികരിച്ച കമല്‍ രാഷ്ട്രീയത്തിലും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.

അങ്ങനെയെങ്കില്‍ തമിഴ്‌നാട്ടില്‍ നിലവിലുള്ള രാഷട്രീയ അരക്ഷിതാവസ്ഥ മുതലെടുത്ത് വേരുറപ്പിക്കാമെന്ന് കരുതുന്ന ബിജെപിക്ക് അത് വന്‍ തിരിച്ചടിയാകും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News