മെയ്‌ക്കോവര്‍ എന്നാല്‍ ഇതാണ്; ഈ ചിത്രത്തിലുള്ളത് ഒരു സൂപ്പര്‍സ്റ്റാര്‍; അമ്പരന്ന് ആരാധകര്‍

ഈ ചിത്രം കണ്ടാല്‍ ആര്‍ക്കും മനസിലാകില്ല എത് സൂപ്പര്‍സ്റ്റാറാണെന്ന്. മെയ്‌ക്കോവര്‍ എന്നാല്‍ ഇതാണ്.
കഥാപാത്ര തീരഞ്ഞെടുപ്പിലെ വ്യത്യസ്ഥതകൊണ്ടും എറ്റെ ടുത്ത ചിത്രങ്ങളെ അഭിനയമികവുകൊണ്ട് ഗംഭീരമാക്കിയ താരമാണ് വിജയ് സേതുപതി.


തന്റെ പുതിയ ചിത്രത്തിന്‍രെ ‘സീതാകാത്തി’ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് വിജയ് സേതുപതി പുത്തന്‍ ലുക്കില്‍ എത്തുന്നത്. 75 കാരനായാണ് ചിത്രത്തില്‍ താരം എത്തുന്നത്. ഇത് വിജയ് തന്നെയാണോ എന്ന സംശയത്തിലാണ്് ആരാധകര്‍ അത്രയേറെയാണ് മാറ്റം. ‘നടുവുല കൊഞ്ചം പാക്കാതെ കാണോം’ എന്ന കോമഡി ചിത്രത്തിന് ശേഷം ബാലാജിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീതാകാത്തി.

ചിത്രത്തില്‍ പാര്‍വ്വതി, രമ്യാനമ്പീശന്‍, ഗായത്രി, മഹേന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയുടെ 25ാമത് ചിത്രമാണ് ഇത്.മൂന്ന് വ്യത്യസ്ഥ ലുക്കുകളിലാണ് താരം എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News