മിന്നല്‍ ബസ് നിര്‍ത്താതെ പോയ സംഭവം; വിശദീകരണം തേടി വനിത കമ്മീഷന്‍

വിദ്യാര്‍ത്ഥിനി അപേക്ഷിച്ചിട്ടും അര്‍ധരാത്രി കെ എസ് ആര്‍ ടി സി മിന്നല്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു.

സംഭവത്തില്‍ കെ എസ് ആര്‍ ടി സി എം ഡി ഹേമചന്ദ്രനോട് കമ്മീഷന്‍ അധ്യക്ഷ വിശദീകരണം തേടി.സംഭവം അതീവ ഗൗരവം അര്‍ഹിക്കുന്നതാണ്.പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് തികഞ്ഞ അവഗണനയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ബസ്സിന് സ്‌റ്റോപ്പ് ഇല്ല എന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ല എന്നും, മാനുഷികമായി പെരുമാറുന്നതില്‍ ബസ് ജീവനക്കാര്‍ക്ക് വീഴ്ചപറ്റി എന്നും എം സി ജോസഫൈന്‍ പറഞ്ഞു.
പെണ്‍കുട്ടി തനിച്ചാണ് ബസ്സില്‍ യാത്ര ചെയ്യുന്നത് എന്ന് മനസ്സിലായ സ്ഥിതിയ്ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആയ പയ്യോളിയില്‍ ബസ്സ് നിര്‍ത്തേണ്ടതായിരുന്നു.

രാത്രി കാലങ്ങളില്‍ ഏത് തരത്തില്‍ ഉള്ള ബസ്സായാലും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കണമെന്നും ചെയര്‍പെഴ്‌സണ്‍ നിര്‍ദ്ദേശിച്ചു.

ശനിയാഴ്ചയാണ് പാലായില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ ബസ്സില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്ക് പാതി രാത്രിയില്‍ പറഞ്ഞ ഇടത്ത് ബസ്സ നിര്‍ത്താതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here