‘കമലാജി നിങ്ങള്‍ ഇതു വരെ എത്ര പേരെ പ്രണയിച്ചിട്ടുണ്ട്’; മഞ്ജുവിനൊപ്പം ടൊവീനോയും; ചോദ്യവും ഉത്തരവുമായി ആമിയുടെ പോസ്റ്റര്‍

‘കമലാജി നിങ്ങള്‍ ഇതുവരെ എത്ര പേരെ പ്രണയിച്ചിട്ടുണ്ട്.?മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി മഞ്ജു വാര്യരും ടൊവീനോ തോമസുമാണ് പോസ്റ്ററില്‍.

‘കമലാജി നിങ്ങള്‍ ഇതു വരെ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്ന് ചോദ്യവും അതിപ്പോ 17 പുരുഷന്മാരും 12 സ്ത്രീകളേം 6 കുട്ടികളേം 3 നായ്ക്കളേം ഒരപു പൂച്ചയേയും 2 തത്തകളേയും പ്രണയിച്ചിട്ടുണ്ടെന്ന ആമിയുടെ കാവ്യാത്മകമായ മറുപടിയുമാണ് പോസ്റ്ററില്‍.

മാധനിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയാണ് ഭര്‍ത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. നേരത്തെ വിദ്യ ബാലനായിരുന്നു ആമിയുടെ റോള്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മഞ്ജുവിലേക്ക് എത്തുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here