തോമസ് ചാണ്ടി മനപ്പൂര്‍വം സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ല: ഹൈക്കോടതി

കൊച്ചി : മുന്‍ മന്ത്രി തോമസ് ചാണ്ടി കുട്ടനാട്ടില്‍ മനപ്പൂര്‍വം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് ഹൈക്കോടതി. തോമസ് ചാണ്ടി കായല്‍ പുറമ്പോക്ക് കൈയേറിയെന്നും, വയല്‍ നികത്തിയെന്നും ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി നിരീക്ഷണം.

തോമസ് ചാണ്ടിക്കെതിരെ നിലവിലെ സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്ന പരാതിയില്‍ റവന്യൂ അധികൃതര്‍ 3 മാസത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കണം തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി തീരുമാനമെടുക്കണം.

പ്രാദേശിക തല നിരീക്ഷണ സമിതിയും സര്‍വ്വേ നടത്തി ഡാറ്റാ ബാങ്ക് അന്തിമമാക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. തോമസ് ചാണ്ടി റോഡ് പുറമ്പോക്കും കായല്‍പുറമ്പോക്കും കയ്യേറിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട് സമര്‍പ്പിച്ച രണ്ടു പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതി ബുധനാഴ്ച തീര്‍പ്പാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here