കോണ്‍ഗ്രസിനെ ഒഴിപ്പിച്ച് ഗോമൂത്രം തളിക്കാനൊരുങ്ങി ബിജെപി; ദേശീയ ആസ്ഥാനമൊഴിയാന്‍ കോണ്‍ഗ്രസിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

ദേശിയ ആസ്ഥാനമായ ദില്ലി അക്ബര്‍ റോഡിലെ കെട്ടിടം ഒഴിയാന്‍ കോണ്‍ഗ്രസ് പാര്‍ടിക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി.ഈ വര്‍ഷം ഒക്ടോബറിനുള്ളില്‍ കെട്ടിടം ഒഴിയണം. കോണ്‍ഗ്രസിന്റെ കൈവശമുള്ള യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനവും, സേവാദളിന്റെ കെട്ടിടവും ഒഴിയണം.

1976 മുതലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അക്ബര്‍ റോഡിലെ 24ആം നമ്പര്‍ വസതി കോണ്‍ഗ്രസിന്റെ ദേശിയ ആസ്ഥാനമായത്.നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കെട്ടിടം കോണ്‍ഗ്രസില്‍ നിന്നും ഈ വര്‍ഷം തന്നെ തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ദില്ലി ഡവലപ്പ്മെന്റ് അതോറിട്ടി ആരംഭിച്ചു.

പകരം കെട്ടിടം നിര്‍മ്മിക്കാന്‍ ദില്ലിയില്‍ മറ്റൊരു സ്ഥലത്ത് നേരത്തെ ദില്ലി ഡവലപ്പ്മെന്റ് അതോറിട്ടി സ്ഥലം അനുവദിച്ചിട്ടുണ്ട്.എന്നാല്‍ നിര്‍മ്മാണനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടി കാലങ്ങളായി കോണ്‍ഗ്രസ് സ്വന്തം ആസ്ഥാനം സംരക്ഷിച്ച് പോരുകയാണ്. ഇത്തവണ ആ ഒഴിവ് കഴിവ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറമെ സമീപമുള്ള സേവാദളിന്റെ ഓഫീസും, പാര്‍ടിയുടെ കൈവശമുള്ള യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനവും ഒഴിയാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്ഗ്രസ് ആസ്ഥാനത്ത് നേരെ എതിര്‍വശത്ത് ഗുജറാത്ത് ഹൗസ് സ്ഥാപിക്കാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കി.

സേവാദളിന്റെ ഓഫീസും,യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനവും തിരികെ നല്‍കിയാലും പാര്‍ടിയുടെ ആസ്ഥാനം കൈവെടിയാതിരിക്കാനുള്ള ശ്രമങ്ങള്‍ ഉന്നത നേതൃത്വം ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി പാര്‍ടി പ്രതിനിധികള്‍ ഗില്ലി ഡവലപ്പ്മെന്റ് അതോറിട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. സമയം വേണമെന്നാണ് ആവശ്യം.എന്നാല്‍ ഇക്കാര്യം ഡവലപ്പ്മെന്റ് അതോറിട്ടി അംഗീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News