നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 100 കോടിയുടെ നോട്ടുകള്‍; സംഭവം കാണ്‍പൂരിലെ സ്വരൂപ് നഗറില്‍

കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 100 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് എന്‍.ഐ.എ പിടിച്ചെടുത്തത്.

ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ ഐ എ നടത്തിയ റെയ്ഡിലായിരുന്നു വന്‍ അസാധു നോട്ട് ശേഖരം കണ്ടെത്തിയത്. പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മെത്തയുടെ രൂപത്തില്‍ അടുക്കിവച്ച നിലയില്‍ നോട്ടുകള്‍ കണ്ടെടുത്തത്.

കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരോധനത്തിനു ശേഷവും ഇത്രയും പണം സൂക്ഷിച്ചതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നിന്ന് 36 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. 2016 നവംബറിലെ നോട്ടു നിരോധത്തിനു ശേഷം നടക്കുന്ന വലിയ കള്ളപ്പണ വേട്ടയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News