സുപ്രീംകോടതിയിലെ പ്രതിസന്ധി തുടരുന്നു

സുപ്രീംകോടതി പ്രതിസന്ധി പരിഹരിക്കാന്‍ നാലു ജസ്റ്റിസുമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നടത്താനിരുന്ന ചര്‍ച്ച മാറ്റി വെച്ചു. ജസ്റ്റിസ് ചെലമേശ്വര്‍ പനി കാരണം അവധിയായതിനാലാണ് യോഗം മാറ്റിയത്.

ജഡ്ജി ലോയയുടെ ദൂരൂഹമരണം സംബന്ധിച്ച് കേസില്‍ നിന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്രയുടെ ബഞ്ച് പിന്‍മാറിയത് ഒത്തു തീര്‍പ്പിന്റെ ഭാഗമായെന്ന് സൂചന. അതേ സമയം ചീഫ് ജസ്റ്റിസ് ആരോപണവിധേയനായ മെഡിക്കല്‍ കോഴ കേസില്‍ ഇടനിലക്കാരനുമായി സംസാരിച്ചെന്ന് ആരോപിക്കപ്പെട്ട ഒറീസ മുന്‍ ജഡ്ജി ഐ.എം.ഖുദൂസി സമര്‍പ്പിച്ച് ഹര്‍ജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു.

ഫുള്‍കോര്‍ട്ട് വിളിച്ച് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നത്. ഇതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര വാര്‍ത്താസമ്മേളനം വിളിച്ച് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രജ്ഞന്‍ ഗോഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരെ ഇന്നും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കഴിഞ്ഞ ദിവസം ചായ കുടിക്കായി ജസ്റ്റിസുമാര്‍ ഒന്നുചേര്‍ന്നപ്പോള്‍ അഞ്ച് പേരും നടത്തിയ പ്രഥമിക ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച്ച നിശ്ചയിച്ചത്.

എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ പനികാരണം അവധിയായതോടെ യോഗം മാറ്റി. പനി കാരണം ചെലമേശ്വര്‍ വിശ്രമിക്കുന്നതിനാല്‍ രണ്ടാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിച്ചില്ല.  ജഡ്ജി ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് ഹര്‍ജി ഉചിതമായ ബഞ്ചിലേയ്ക്ക് മാറ്റണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് കേസില്‍ നിന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും ശാന്തനഗൗഡറും പിന്‍മാറിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണന്ന് സൂചന. മുതിര്‍ന്ന് ജസ്റ്റിസുമാരുടെ ബഞ്ചിലേയ്ക്ക് കേസ് മാറ്റുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും.

അതേ സമയം ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ആരോപണവിധേയനായ മെഡിക്കല്‍ കോഴ കേസില്‍ ഇടനിലക്കാരനുമായി ഫോണ്‍ സംഭാഷണം നടത്തിയ ജഡ്ജി ഐ.എം.ഖുദൂസി ദില്ലി ഹൈക്കോടതിയില്‍ സിബിഐക്കെതിരെ ഹര്‍ജി നല്‍കി. ഖുദൂസി ഇടനിലക്കാരനുമായി നടത്തിയ സംഭാഷണ രേഖകള്‍ ഇന്നലെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിട്ടിരുന്നു.

പുറത്ത് വിട്ട രേഖകള്‍ പറയുന്നത് പോലെ സിബിഐ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടുണ്ടോ, ചോര്‍ത്തിയ വിവരങ്ങള്‍ എങ്ങനെ പുറത്ത് വന്നു എന്നും ഹര്‍ജിയില്‍ ജഡ്ജി ചോദിക്കുന്നു.ഇത് അന്വേഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.കേസ് 22ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് സിബിഐ മറുപടി നല്‍കണമെന്നും ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News