‘നിങ്ങളുടെ പ്രണവ്; ഞങ്ങളുടെ അപ്പു’; പ്രണവ് മോഹന്‍ലാലിന് മനസ്സു നിറഞ്ഞ ആശംസകളുമായി മമ്മൂട്ടി

സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്ന പ്രണവിന് ആശംസകളുമായി മമ്മൂട്ടി.

സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്ന നിങ്ങളുടെ പ്രണവ് എന്ന ഞങ്ങളുടെ അപ്പുവിന് എല്ലാ ആശംസയും നേരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അപ്പു ഞങ്ങളുടെ മക്കളിലൊരാളാണ്.

ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. നിങ്ങളെ എല്ലാരെയും സന്തോഷിപ്പിക്കാന്‍ തീര്‍ച്ചയായും അവന് കഴിയും. അപ്പുവിന്റെ ആദിക്കും ഒപ്പം അവന്റെ മാതാപിതാക്കളായ ഞങ്ങളുടെ ലാലിനും സുചിക്കും എല്ലാ ആശംസകളും നേരുന്നു എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ കുടുംബസമേതം എത്തിയതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ജനുവരി 26ന് തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News