അമലാ പോളിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

പോണ്ടിച്ചേരിയിൽ ആഢംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ നടി
അമലാ പോളിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നടി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു .

അമല പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുന്ന മുറക്ക് ഹാജരാവണം. കഴിഞ്ഞ ദിവസം അമല പോൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു.

വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ്
കേസ്. ക്രൈം ബ്രാഞ്ചാണ് അമല പോളിനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News