പണമിടപാട് സംബന്ധിച്ച തര്‍ക്കം; പൊലീസ് ഓഫീസര്‍ 3 പേരെ വെടിവച്ചുകൊന്നു

പുണെ: മഹാരാഷ്ട്രയില്‍ പൊലീസ് ഓഫീസര്‍ മൂന്നുപേരെ വെടിവച്ചുകൊന്നു. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐആര്‍ബി) എഎസ്‌ഐ സഞ്ജയ് ബലിറാം ഷിന്‍ഡെയാണ് മൂന്നുപേരെ വെടിവച്ചുകൊന്നത്. ഷിരൂര്‍ ജില്ലയിലെ ദോന്‍ടില്‍ രണ്ടിടങ്ങളിലായാണ് സംഭവം.

ഷിന്‍ഡയെ പൊലീസ് അറസ്റ്റ് ചെയ്തു. അമല്‍ ജാദവ്, ഗോപാല്‍ ഷിന്‍ഡെ, പ്രശാന്ത് പവാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തിലാണ് രണ്ടുപേരെ കൊന്നതെന്നും മൂന്നാമത്തെയാളുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഷിന്‍ഡെ പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News