ബാലപീഡനം നടത്തിയ പുരോഹിതന്‍മാര്‍ക്ക് വേണ്ടി മാര്‍പാപ്പ മാപ്പുചോദിച്ചു

പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിന് ഇരകളായ കുട്ടികള്‍ക്കുണ്ടായ അപരിഹാര്യമായ തകര്‍ച്ചയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പുചോദിച്ചു. ചിലി സന്ദര്‍ശനത്തിന്റെ തുടക്കത്തിലാണ് ഗുരുതരമായ വിഷയത്തില്‍ മാര്‍പാപ്പ പ്രതികരിച്ചത്.

ചിലിയില്‍ കത്തോലിക്കാസഭയുടെ വിശ്വാസ്യതയ്ക്ക് കടുത്ത ആഘാതമേല്‍പ്പിച്ച വിഷയം പാപ്പയുടെ സന്ദര്‍ശനത്തിനും മങ്ങലേല്‍പ്പിച്ചിരുന്നു. മൂന്ന് പള്ളിക്ക് തിങ്കളാഴ്ച രാതി തീവച്ചതും വിവാദമായി. ആര്‍ക്കും പരിക്കില്ലെങ്കിലും പാപ്പയുടെ സന്ദര്‍ശനവേളയില്‍ ഇത്തരമൊരു സംഭവം മുമ്പുണ്ടായിട്ടില്ലാത്തതാണ്.

അതേസമയം, സാന്തിയാഗോയില്‍ പാപ്പയുടെ ആദ്യ പൊതുപ്രാര്‍ഥനയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാഷ്ലെയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.

ലാ മൊനിദ കൊട്ടാരത്തില്‍ പാര്‍ലമെന്റംഗങ്ങളും ജഡ്ജിമാരും മറ്റ് പ്രമുഖരും ഉള്‍പ്പെടുന്ന സദസ്സിനെ പാപ്പ അഭിവാദ്യംചെയ്തു. ചിലിയിലെ ചില പുരോഹിതര്‍ തങ്ങളുടെ സംരക്ഷണത്തിലുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചതില്‍ താന്‍ വേദനയും ലജ്ജയും പ്രകടിപ്പിക്കുന്നുവെന്ന് പാപ്പ പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷം മുഴക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News