സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു

സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി.ദാസന്‍ ഒന്നാംപ്രതിയായ സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു.

ടി.പി.ദാസനെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിലൻസിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്ന നിയമോപദേശം ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അ‍ഴിമതികേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നത്.

മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജുബോബി ജോര്‍ജ്ജിന്‍റെ ആരോപണത്തിലാണ് വിജിലന്‍സ് ടിപി ദാസനെതിരെ കേസെടുത്തത്.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്തെ സ്പോര്‍ട്സ് ലോട്ടറിയില്‍ വന്‍ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിച്ചത് പിന്നീട് വന്ന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജുബോബി ജോര്‍ജജായിരുന്നു.

അഞ്ജുബോബി ജോര്‍ജ്ജിന്‍റെ ആരോപണത്തിലാണ് വിജിലന്‍സ് കേസെടുത്തത്.എന്നാല്‍ സ്പോര്‍ട്ട്സ് ലോട്ടറി വില്‍പനയില്‍ പണംനഷ്ടമായില്ലെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

കൂടാതെ മതിയായ രേഖകളില്ലാതെ കേസില്‍ ഒന്നാം പ്രതിയായ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസനെ പ്രോസിക്യൂട്ട് ചെയ്യേണ്ടന്ന് നിയമപദേശവും വിജിലൻസിന് ലഭിച്ചു.

ഈ പശ്ചാത്തലില്‍ അ‍ഴിമതിക്കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.കൗണ്‍സില്‍ പ്രസിഡന്‍റ് ആയിരിക്കുമ്പോള്‍ ആരോപണം ഉന്നയിച്ച അഞ്ജുബോബി ജോര്‍ജ്ജ് , പ്രസിഡന്‍റ് സ്ഥാനം രാജിവച്ച ശേഷം വിജിലൻസിന് പരാതി നൽകുകയായിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ രേഖകളോ തെളിവോ ലഭിച്ചിരുന്നില്ല.പിന്നേടാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News