ഓഹരി വിപണി ചരിത്രനേട്ടം കുറിച്ചു; കാരണമിതാണ്

ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍. സെൻസെക്‌സ്310 പോയിന്‍റ് ഉയര്‍ന്ന് 35000 പോയിന്റ് മറികടന്നാണ് ക്ലോസ് ചെയ്തത്. 35081.80 പോയിന്റിലാണെത്തിയത്.

നിഫ്റ്റിയും കുതിച്ചുയര്‍ന്നു. 88.10 പോയിന്റ് ഉയർന്ന നിഫ്റ്റി 10788 .55 പോയിന്റിലും ഇന്നത്തെ ഇടപാടുകൾ അവസാനിപ്പിച്ചു.

ഇന്ത്യൻ ഓഹരി മാർക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് സെൻസെക്‌സ് 35,000 പോയിന്റിന് മുകളിൽ എത്തുന്നത്.

ഐ ടി ഓഹരികളാണ് വൻ കുതിപ്പിന് നേതൃത്വം നൽകിയത്. 70 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി എസ് ടി കുറയ്ക്കുമെന്ന വാർത്തയും മാർക്കറ്റിനു ഉന്മേഷം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News