മിന്നല്‍ ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടത്തിനടുത്ത് അമ്പലത്തിന്‍ക്കര എന്ന സ്ഥലത്ത് വെച്ച് കെ എസ് ആര്‍ ടി സിയുടെ യുടെ മിന്നല്‍ ബസും , സ്‌കൂട്ടറും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് . കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥികളായ അജിത്ത് സി രാമന്‍ , പ്രദീപ് എന്നീവര്‍ക്കാണ് പരിക്കേറ്റത് .

കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബസ് സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കളെയും വലിച്ച് കൊണ്ട് അല്‍പ്പദൂരം മുന്‍പോട്ട് പോയ ശേഷം ആണ് നിര്‍ത്തിയത് . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇരുവരും അത്യാസന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News