സി.പി.ഐ.എം സംസ്ഥാന സമ്മേളനം തൃശൂരില്‍; സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

ഫെബ്രുവരി ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തിയഞ്ച് വരെ തൃശൂരില്‍ നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിനായുള്ള സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍ എം.എല്‍.എ ഓഫീസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കഥാകൃത്ത് വൈശാഖന്‍ നിര്‍വ്വഹിച്ചു

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ സാസ്‌കാരിക നഗരിയില്‍ രക്തസാക്ഷി സ്മരണകളും പോരാട്ട ഗാഥകളും നിറഞ്ഞുകഴിഞ്ഞു. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സമ്മേളനത്തിനായുള്ള സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

രാജ്യത്തെ തമ്മിലടിപ്പിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പടപൊരുതാന്‍ കേരളത്തിനാകുന്നത് ഇടതുപക്ഷ മനസ്സുകൊണ്ട് മാത്രമാണെന്ന് ഇ.പി ജ.രാജന്‍ പറഞ്ഞു

സമ്മേളനത്തിനായി തയ്യാറാക്കിയ ലോഗോ കഥാകൃത്ത് വൈശാഖന്‍ പ്രകാശനം ചെയ്തു.പൂര്‍ണമായും ഹരിത നയം പാലിച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിനായി അലങ്കാരങ്ങളും കൊടി തോരണങ്ങളും തുണിയിലും ചണത്തിലുമാണ് തയാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News