അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂളിലെത്തിച്ചു; മാതൃകയായി വിദ്യാഭ്യാസ വകുപ്പ്

വരാന്‍പോകുന്ന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണചെയ്യാനുള്ള പാഠപുസ്തകങ്ങള്‍ നേരത്തെ സ്‌കൂളുകളില്‍ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങള്‍ നിലവിലെ അദ്ധ്യായന വര്‍ഷത്തിന് മുമ്പ് തന്നെ എത്തിച്ചത്.ഹൈസ്‌കൂളുകളിലേക്കുളള മൂന്ന് കോടി ആറ് ലക്ഷം പുസ്തകങ്ങളാണ് വിതരണത്തിനായി ആദ്യം അച്ചടിച്ചത്.

2018-19 അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളാണ് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അച്ചടിച്ച് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ എത്തിച്ചിരിക്കുന്നത്.3291സ്‌കൂള്‍ സൊൈസറ്റികളിലാണ് വിതരണത്തിനായി പാഠപുസ്തകങ്ങള്‍ എത്തിച്ചത്. എട്ട് ഒമ്പത് പത്ത് ക്‌ളാസുകളിലേക്കുള്ള മൂന്ന് കോടി ആറ് ലക്ഷം പാഠപുസ്തകങ്ങളാണ് 12039 ഗവണ്‍മെന്റ് , എയ്ഡഡ് സ്‌കൂളുകളിലും 995അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ എത്തിച്ചത്.െ

നിലവില്‍ കെ ബി പി എസ്സിന്റെ 14 ജില്ലാ ഹബ്ബുകളില്‍ നിന്നും അതാത് സ്‌കൂ സൊൈസറ്റികളിലേക്ക് പുസ്തകങ്ങള്‍ എത്തിച്ചു കഴിഞ്ഞു.8,9 ക്‌ളാസുകളില്‍ റിസള്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കേരളത്തിലെ സ്‌കൂള്‍ അദ്ധ്യാപകരും പി റ്റി എയും.െ

കുട്ടികളുടെ പഠനനിലവാരം മെച്ചപെടുത്താന്‍ സര്‍ക്കാര്‍ കൊണ്ട് വന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കി മുന്നേറുക തന്നെയാണ് വിദ്യാഭ്യാസ വകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News