സസ്‌പെന്‍സ് ഒളിപ്പിച്ച് മമ്തയും ഫഹദും; എനിക്ക് പേടിയില്ലെന്ന് ഫഹദ്; കാര്‍ബണിന്റെ ടീസര്‍ കാണാം

ക്യാമറാമാന്‍ വേണു മുന്നറിയിപ്പിന് ശേഷം സംവിധാനം ചെയ്യുന്ന കാര്‍ബണിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്തയാണ് ഫഹദിന്റെ നായികയായി എത്തുന്നത്. ഇതാദ്യമായാണ് ഫഹദും മമ്തയും ഒരു ചിത്രത്തില്‍ ഒരുമിച്ചെത്തുന്നത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരധ്വാജാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പാട്ടുകളും ഇതിനോടകം ഹിറ്റായിട്ടുണ്ട് .

ടീസറിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എനിക്ക് പേടിയില്ലെന്ന് പറയുന്ന ഫഹദിനെയും വലിയ ബാഗുമായി കാടുകാണാന്‍ ഇറങ്ങുന്ന മ്തയെയും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News