വരിക്കാരുടെ നെഞ്ചത്തടിച്ച് ബിഎസ്എന്‍എല്‍; സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നു

ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നതായി ബി.എസ്.എന്‍.എല്‍ അറിയിച്ചു.
ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ ഇതുവരെ നല്‍കിയിരുന്ന ഓഫറാണ് ഫെബ്രുവരി ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്.

ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതലാണ് ഈ സൗജന്യ സേവനം നിര്‍ത്തലാക്കുന്നത് ലാന്‍ഡ് ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണ് നിര്‍ത്തലാക്കുന്നത്. രാത്രിയില്‍ നല്‍കിയിരുന്ന സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധിയും നേരത്തെ ബിഎസ്എല്‍ കുറച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News