കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചു; വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ ഒരു യുവാവ് മരിച്ചു. കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥിയായ അജിത്ത് കുമാര്‍ ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണ്. കാര്യവട്ടത്തിനടത്ത് അമ്പലത്തിന്‍ക്കര എന്ന സ്ഥലത്ത് വെച്ച്‌കെ എസ് ആര്‍ടി സിയുടെ യുടെ മിന്നല്‍ ബസും , സ്‌കൂട്ടറും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥിയായ പ്രദീപ് ചികില്‍സയിലാണ് . കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ട ബസ് സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കളെയും വലിച്ച് കൊണ്ട് അല്‍പ്പദൂരം മുന്‍പോട്ട് പോയ ശേഷം ആണ് നിര്‍ത്തിയത് . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മതദ്ദേനം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News