സിറോ മലബാര്‍സഭ ഭൂമി ഇടപാട്; പിഴവുകള്‍ ഏറ്റുപറയുന്നതാണ് നല്ലത്; സഭ നേതൃത്വത്തെ വിമര്‍ശിച്ചു മുഖപത്രമായ സത്യദീപം

സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ സഭ നേതൃത്വത്തെ വിമര്‍ശിച്ചു മുഖപത്രമായ സത്യദീപം. ഈ ആഴ്ചത്തെ മുഖപത്രത്തിലാണ് വിമര്ശനം. ഭൂമി ഇടപാടിലെ യാഥാര്‍ഥ്യം മറച്ചു പിടിക്കുന്നത് സത്യത്തിനു നിരക്കാത്തതാണെന്നും പിഴവുകള്‍ ഏറ്റുപറയുന്നതാണ് നല്ലതെന്നും സത്യദീപം പറയുന്നു.

ഭൂമി വിവാദത്തില്‍ പ്രേതിഷേധം അവസാനിച്ചിട്ടില്ലെന്ന് വ്യകതമാക്കുന്നതാണ് സഭയുടെ മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്റോറിയല്‍ .സഭാ നേതൃത്വത്തിനെതിരെയുള്ള നിലപാട് പരസ്യമായി തന്നെ പറയുന്നതാണ് എഡിറ്റോറിയല്‍. ഭൂമി വിവാദം സംബന്ധിച്ച് സാമാന്യ ബുദ്ധി ഉള്ളവര്‍ക്കു കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട് .

സഭയുടെ പ്രതിച്ഛായയുടെ പേരില്‍ സത്യത്തെ തമസ്‌കരിക്കരുത്. സഭ വിശുദ്ധരുടേതു മാത്രമല്ല, വിശുദ്ധി ആഗ്രഹിക്കന്ന പാപികളുടേതു കൂടായാണെന്നും എഡിറ്റോറിയല്‍ പറയുന്നു.പിഴവുകള്‍ മാര്‍പാപ്പാമാര്‍ ഏറ്റുപറഞ്ഞപ്പോളെല്ലാം സഭയുടെ യശസ്സ് വര്‍ധിച്ചിട്ടേ ഉള്ളൂ എന്നും എഡിറ്റോറിയല്‍ ചൂണ്ടി കാട്ടുന്നു.

സിനഡ് മെത്രാന്‍ സമിതിയെ വെച്ചത് നല്ല കാര്യമാണ്. എന്നാല്‍ സമിതി തെറ്റുകള്‍ ഒതുക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. ഉണ്ടായ ക്ഷതം പരിഹരിക്കാനുള്ള നടപടിയാണ് സമിതി ചെയ്യേണ്ടതെന്നും എഡിറ്റോറിയല്‍ വിലയിരുത്തുന്നു.

കര്‍ദിനാള്‍ ആലഞ്ചേരി രക്ഷാധികാരിയായ മുഖപത്രം തന്നെ സഭാ നേത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വരുന്നു എന്നതാണ് ശ്രദ്ധേയം. നേരത്തെ സിനഡ് തുടങ്ങുന്ന സമയത്ത് വത്തിക്കാന്‍ സ്വീകരിച്ച അച്ചടക്ക നടപടിയെ സൂചിപ്പിച്ച് സത്യദീപം പരേ>ക്ഷ വിമര്‍ശനം നടത്തിയിരുന്നു. മെത്രാന്‍ സമിതിയുടെ തീരുമാനങ്ങളിലും വിവാദം അവസാനിക്കുന്നില്ലെന്ന സൂചനയാണ് സത്യദീപം നല്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here