ഇമിഗ്രേഷന്‍ ഓഫീസര്‍ ചമഞ്ഞ് വ്യാജ കോളുകള്‍; യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ദുബായ് ഇമിഗ്രേഷന്‍ ഓഫീസര്‍ ചമഞ്ഞു യു എ ഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വ്യാജ കോളുകള്‍ എത്തുന്നതിനെ കുറിച്ച് കരുതിയിരിക്കണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍.

ഇത്തരത്തിലുള്ള നിരവധി പരാതികള്‍ കോണ്‍സുലേറ്റില്‍ എത്തിയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി വന്നത്.

ദുബൈ എമിഗ്രേഷന്‍ വിഭാഗമായ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 8005111 എന്നതില്‍ നിന്നോ ഉപഭോക്ത സേവന കേന്ദ്രത്തിലെ കോള്‍ സെന്റര്‍ നമ്പറായ 043139999 നമ്പറില്‍ നിന്നോ ആണെന്ന രൂപത്തില്‍ ഫോണ്‍ കോളുകള്‍ വരുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

കോളുകളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിന് ഔദ്യോഗിക നമ്പറുകള്‍ ഇരകളുടെ ഫോണുകളില്‍ തെളിയുന്ന വിധത്തിലാണ് ഫോണ്‍ കോളുകളുടെ രീതി.

സംഭാഷണത്തില്‍ ഇരകളുടെ യു എ ഇയിലെ താമസ അനുമതികളുടെയും പാസ്‌പോര്‍ട്ട് വിശദാംശങ്ങളും വെളിപ്പെടുത്തുന്നതോടെ വിശ്വാസ്യത വര്‍ധിക്കും.

ഫോണ്‍ നമ്പറുകള്‍ ജി ഡി ആര്‍ എഫ് എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചതാണെന്ന് വ്യാജന്മാര്‍ അറിയിക്കുന്നതോടെ സംഭാഷണത്തിന് ആധികാരികത ഉറപ്പ് വരുത്തും.

ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവര്‍ കുറ്റ കൃത്യങ്ങളില്‍ ഏര്‍പെട്ടതായി രേഖകളില്‍ ഉണ്ടെന്നും അവ നീക്കം ചെയ്യുന്നതിന് പണം ആവശ്യപ്പെടുന്നതാണ് സംഭാഷണ രീതി. ഇത്തരം വ്യാജ സംഘങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News