സ്ഥലം വാങ്ങി നല്‍കാമെന്ന പേരില്‍ അലിഫ് ബില്‍ഡേ‍ഴ്സ് ഉടമ നിരവധി പേരെ പറ്റിച്ച് പണം തട്ടി; ഒടുവില്‍ ഭാര്യ തിരുവനന്തപുരത്ത് അറസ്റ്റിലായി

സ്ഥലം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് നിരവധി പേരില്‍ വന്‍തുകകള്‍ തട്ടിച്ച് സംഭവത്തില്‍ പ്രമുഖ കെട്ടിടനിര്‍മ്മാതാവിന്‍റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. അലിഫ് ബില്‍ഡേ‍ഴ്സ് ഉടമ മുഹമ്മദ് ഫെരീഫിന്‍റെ ഭാര്യ സംസത്തിനെയാണ് അറസ്റ്റ് ചെയ്തത്.

ഉടമ മുഹമ്മദ് ഫെരീഫിനെ പോലീസ് തിരയുന്നു . വിറ്റ് പോയ സ്ഥലങ്ങള്‍ അടക്കം കാട്ടി നടത്തിയ തട്ടിപ്പിന് ഇരയായവരില്‍ ഡെപ്യുട്ടി തഹസീല്‍ദാര്‍ മുതല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വരെ.

തിരുവനന്തപുരത്ത് പല തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ വാങ്ങി നല്‍കാം എന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇടനിലക്കാരനായ മുഹമ്മദ് ഫെരീഫിന്‍റെ ഭാര്യ സംസത്തിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. നിരവധിപേരാണ് തട്ടിപ്പില്‍ കുടുങ്ങിയത് .

നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ പല പ്രോപര്‍ട്ടിക്കും അഡ്വാന്‍സ് നല്‍കും തുടര്‍ന്ന് ആവശ്യക്കാരെ ബന്ധപ്പെട്ട് ഈ സ്ഥലം തന്നെ വില്‍ക്കാനായി യത്ഥാര്‍ത്ഥ ഉടമ ഏല്‍പ്പിച്ചിരുന്നതായി വിശ്വസിപ്പിക്കും .ഇതിനായി വിവിധ രേഖകള്‍ കാണിച്ച് ശേഷമാണ് തട്ടിപ്പ് നടത്തുന്നത് .

വിറ്റ് പോയ സ്ഥലങ്ങള്‍ പോലും കാണിച്ച് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതാട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത് . തട്ടിപ്പിന് ഇരയായവരില്‍ തിരുവനന്തപുരം നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു ഡെപ്യൂട്ടി തഹസീല്‍ദാര്‍ മുതല്‍ ബാങ്ക് മാനേജര്‍ വരെയുണ്ട്.

ഇടപാടുകാരില്‍ പലര്‍ക്കും ഭാര്യയുടെ അക്കൗണ്ട് നമ്പരാണ് മുഹമ്മദ് ഫെരീഫ് നല്‍കിയിരുന്നത് . നിലവില്‍ 78 ലക്ഷം രൂപയുടെ പരാതികള്‍ പോലീസിന് ലഭിച്ച് ക‍ഴിഞ്ഞു.

വസ്തു എ‍ഴുതി കൊടുക്കേണ്ട കാലപരിധി ക‍ഴിഞ്ഞിട്ടും ഇടപാടുകാരെ വട്ടം ചുറ്റിച്ചതോടെ പരാതി നല്‍കുകായായിരുന്നുവെന്ന് ഏ‍ഴര ലക്ഷം രൂപ നഷ്ടപ്പെട്ട രജിത പീപ്പിളിനോട് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് ഷെരീഫിന്‍റെ ഭാര്യ സംസത്തിന് പൂജപ്പുര പോലീസ് കസ്റ്റഡിയില്‍ എടുത്തത് . അറസ്റ്റ് രേഖപെടുത്തിയ സംസത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

പ്രതിയായ മുഹമ്മദ് ഷെരീഫ് തലസ്ഥാനത്ത് തന്നെ ഉളളതായി പരാതിക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണ ആവശ്യപ്പെട്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപ്പിക്കാനാണ് പരാതിക്കാരുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here