ശ്രീജിവിനു വേണ്ടി സര്‍ക്കാര്‍ ഹൈക്കാടതിയില്‍; ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണം

ശ്രീജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സര്‍ക്കാര്‍ ഹൈക്കാടതിയില്‍.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്ക് തടസമായി നില്‍ക്കുന്ന കോടതിയുടെ സ്‌റ്റേ നീക്കണമെന്നാവശഷ്യപ്പെട്ടാമണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായത്. സ്റ്റേ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് ശ്രീജിത്തിനെയും കുടുംബത്തേയും അറിയിച്ച മുഖ്യമന്ത്രി ഇതിനായി അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ശ്രീജീവിന് നീതികിട്ടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ശ്രീജിത്തിനും കുടുംബത്തിനും മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്

ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. എന്നാല്‍ പിന്നീട് വീണ്ടും കേന്ദ്രത്തെ സര്‍ക്കാര്‍ സമീപിക്കുകയായിരുന്നു.

2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News