മരണഭീതി പടര്‍ത്തി ബ്ലീഡിംഗ് ഐ ഫീവര്‍; അപൂര്‍വ്വരോഗം പിടിപെട്ടാല്‍ രക്ഷയില്ല

ബ്ലീഡിംഗ് ഐ ഫീവർ മരണഭീതി പടർത്തി ലോകത്ത് പടർന്നുപിടിക്കുകയാണ്.ആഫ്രിക്കൻ രാജ്യങ്ങളിലാണ് ലോകത്തെ ഭീതിയിലാക്കി ഈ അപൂർവ്വ രോഗം പടർന്നുപിടിക്കുന്നത്.

ക‍ഴിഞ്ഞ ദിവസം ഉഗാണ്ടയിലും സമാനരോഗത്തെത്തുടർന്ന് 9വയസ്സുകാരി മരിച്ചതോടെ ലോക ആരോഗ്യ സംഘടനയും വിഷയത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞിട്ടുണ്ട്.ക‍ഴിഞ്ഞ ഡിസംബറിൽ സുഡാനിൽ ഈ അപൂർവ്വ രോഗം 3പേരുടെ ജീവനെടുത്തിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മാരകമായി കണക്കാക്കിയിരുന്ന പ്ലേഗ് -ന് ശേഷം അതിലും മാരകമായാണ് ബ്ലീഡിംഗ് ഐ ഫീവറിനെ ആരോഗ്യ മേഖലയിലുള്ളവർ വിലയിരുത്തുന്നത്.

കടുത്ത പനിക്കൊപ്പം കണ്ണിൽ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വാർന്നുപോകുന്നതാണ് രോഗലക്ഷണം.അതുകൊണ്ടുതന്നെയാണ് ബ്ലീഡിംഗ് ഐ ഫീവർ എന്ന പേരും ഈ രോഗത്തിനുള്ളത്.

60പേരോളം പേരെ ഈ രോഗം ബാധിച്ചതായാണ് കണക്കുകൾ ഇപ്പോൾ ലഭിക്കുന്നത്.ജാഗ്രതയോടെ ഇവരെ നിരീക്ഷിക്കുന്നതിനായി സുഡാൻ ഹെൽത്ത് കെയർ മിഷന്‍റെ പരിചരണത്തിലാണ് ഇവരെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ചെള്ളിൽ നിന്നാണ് രോഗം പടരുന്നതെന്ന വിലയിരുത്തൽ വന്നിട്ടുണ്ട്.സാധാരണ പനിക്കൊപ്പം ശരീര വേദന,തലവേദന,ഛർദി,,വയറിളക്കം എന്നിവയാണ് രോഗത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങൾ.

ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫീവർ എന്നാണ് ബ്ലീഡിംഗ് ഐ ഫീവറിന്‍റെ ശാസ്ത്ര നാമം..ഈ രോഗത്തിന്‍റെ ഭീകരത ഇപ്പോ‍ഴും ജനങ്ങളിലെത്തിക്കാനായിട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here