വിചിത്രം ഈ വിസ്മയം; സ്പോർട്സ് ഷൂ ഇനി യാത്രാ ടിക്കറ്റ്

ജർമന്‍ തലസ്ഥാനമായ ബെര്‍ലിന്‍ നഗരത്തിലാണ് ഈ വിചിത്ര കാ‍ഴ്ച. പേപ്പര്‍ ടിക്കറ്റും തെര്‍മല്‍ ടിക്കറ്റും കാര്‍ഡ് ടിക്കറ്റുമെല്ലാം പ‍ഴങ്കഥയാക്കി സ്പോട്സ് ഷൂ യാത്രാ ടിക്കറ്റാകുന്നു.

ബെര്‍ലിന്‍ നരഗത്തിലെവിടെയും ബിസലോ ട്രെയിനിലോ ട്രാമിലോ മെട്രോയിലോ യാത്ര നടത്താന്‍ ഈ സ്പോട്സ് ഷൂ മതി. ഒരു വര്‍ഷത്തെ യാത്രാ ചെലവിന് വേണ്ടി വരുക 180 യൂറോയുടെ ഷൂ.

സ്വപ്നത്തില്‍ പോലും കാണാനിടയില്ലാത്ത ഈ വിസ്മയം നടപ്പാക്കിയത് പ്രമുഖ സ്പോട്സ് ഷൂ നിര്‍മാതാക്കളായ അഡിഡാസാണ്.

യാത്രാ ടിക്കറ്റിന് സമാനമായ ചിപ്പ് ഘടിപ്പിച്ച ഷൂസുകൾ ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ച മുതലാണ് ട്രാൻസ്‌പോർട് ടിക്കറ്റുകളായി അംഗീകരിക്കപ്പെട്ടത്. ഇതിനായി പ്രത്യക തരം ചിപ്പ് റീഡറുകള്‍ ബസിന്‍റെയും ട്രെയിനിന്‍റെയും പ്രവേശന വാതിലുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

ബെര്‍ലിനിലെ ഒദ്യോഗിക ട്രാൻസ്‌പോർട്ട് സർവീസായ ബി വി ജിയുടെ തൊണ്ണൂറാം വാർഷികത്തിന്‍റെ ഭാഗമായാണ് ആഘോഷിക്കുന്നതിലേക്കാണ് സ്പോട്സ് ഷൂ ടിക്കറ്റ്.

പരീക്ഷണാടിസ്ഥാനത്തില്‍ 500 ഷൂവാണ് അഡിഡാസ് ആദ്യം വിപണിയിലെത്തിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ടിക്കറ്റ് ഷൂ വിറ്റ‍ഴിഞ്ഞതോടെ ലിമിറ്റഡ് എഡിഷന്‍ ഷൂ കൂടുതല്‍ നിര്‍മിക്കാനൊരുങ്ങുകയാണ് അഡിഡാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News