ശ്രീജിത്തിന്‍റെ സമര വീര്യത്തിന് സംഗീത ലോകത്ത് നിന്നൊരു ഐക്യദാര്‍ഢ്യം

‘കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍’ എന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ശ്രീജീവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന  സമരമേറ്റെടുത്ത് സംഗീത ലോകം.

ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിക്കുകയും ഒപ്പം ഗായകരായ സിതാര കൃഷ്ണകുമാര്‍, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരോട് ചേര്‍ന്നു ഗോപി സുന്ദര്‍ തന്നെ പാടുകയും ചെയ്ത കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സംഗീത ലോകത്തിന്റ പിന്തുണ ശ്രീജിത്തിനെ അറിയിക്കുകയാണ് ഈ പാട്ടിലൂടെ. ജോയ് മാത്യു, ടൊവിനോ തോമസ് തുടങ്ങിയവര്‍ ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയതിനു പിന്നാലെയാണ് സംഗീത ലോകത്തിന്റെ പിന്തുണയും.

2014 മേയ് 21 നാണ് ശ്രീജിത്തിന്റൈ സഹോദരന്‍ ശ്രീജിവ് (25) പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News