‘മനുസ്മൃതി ഇറാനി’യെ പാഠം പഠിപ്പിക്കണം; രാധിക വെമുല തിരഞ്ഞെടുപ്പില്‍ മത്സരിക്കണം: ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയോട് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ജിഗ്‌നേഷ് മേവാനി.

ട്വിറ്ററിലാണ് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ‘മനുസ്മൃതി ഇറാനി’യെ ഒരു പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

രോഹിത് വെമുലയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് അന്നത്തെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രാജ്യത്ത് എല്ലാ ഭാഗങ്ങളിലും ദലിത് പ്രസ്ഥാനം തുടങ്ങുമെന്നും രാധിക വെമുലക്കൊപ്പം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പരാജയമാണ് ലക്ഷ്യമെന്നും ജിഗ്‌നേഷ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here