റെയില്‍വേയുടെ അവഗണന; സി പി ഐ എം പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: മലപ്പുറം ജില്ലയോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരേ സി പി ഐ എം പ്രക്ഷോഭത്തിനൊരുങ്ങുന്നു.

സംസ്ഥാനത്തെ കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ 32 ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ല. ജില്ലയിലെ സ്റ്റേഷനുകള്‍ക്കുമുമ്പില്‍ നാളെ സായാഹ്ന ധര്‍ണ നടത്തുമെന്ന് ജില്ലാസെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

ഷൊര്‍ണൂര്‍-മംഗളുരു പാതയില്‍ ഭൂരിഭാഗം ദീര്‍ഘദൂര തീവണ്ടികളും മലപ്പുറം ജില്ലയില്‍ നിര്‍ത്തുന്നില്ല. രാജധാനി, സമ്പര്‍ക്ക് ക്രാന്തി, നവയുഗ്, ബിക്കാനിര്‍ എ സി സൂപ്പര്‍ഫാസ്റ്റ്, നിസാമുദ്ദീന്‍, പുതുതായി പ്രഖ്യാപിച്ച ശതാബ്ദി, അന്ത്യോദയ തുടങ്ങിയ ട്രെയിനുകള്‍ക്കും മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല.

പാലക്കാട് ഡിവിഷനില്‍ വരുമാനം കുറഞ്ഞ കാസര്‍കോഡ്‌പോലും ഈ ട്രെയിനുകള്‍ നിര്‍ത്തുമ്പോള്‍ ഡിവിഷനിലെ പ്രധാന നാലു സ്റ്റേഷനുകളിലൊന്നായ തിരൂരിനോട് അവണനയാണ്. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത ഇതുവരെ വൈദ്യുതീകരിച്ചിട്ടില്ല. രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.  ഇതില്‍ പ്രതിഷേധിച്ചാണ് സി പി ഐ എം പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ജില്ലയിലെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും സായാഹ്ന ധര്‍ണ നടത്തും. വിവിധ കേന്ദ്രളില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി പി വാസുദേവന്‍, ടി കെ ഹംസ, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, എം എല്‍ എമാരായ പി വി അന്‍വര്‍, വി അബ്ദുറഹ്മാന്‍, വി ശശികുമാര്‍, വി പി സക്കറിയ എന്നിവര്‍ ധര്‍ണകള്‍ ഉദ്ഘാടനംചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here