സാന്ത്വന പരിചരണത്തിൽ മാതൃകയായി കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മ

സാന്ത്വന പരിചരണത്തില്‍ മാതൃകയായി കോഴിക്കോട്ടെ കോളേജ് വിദ്യാര്‍ത്ഥികള്‍. സ്വന്തമായും പൊതുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചും കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് നല്‍കിയത് 70000 രൂപ.

സാന്ത്വന പരിചരണത്തിന് ധനസഹായം നല്‍കി കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് 70000 രൂപ ഇന്‍സ്റ്റിറ്റുട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് നല്‍കിയത്.

സ്വന്തമായും പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത്രയും തുക കണ്ടെത്തിയത്.ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയില്‍ ഉള്‍പ്പെട്ട 60 ഓളം വളണ്ടിയര്‍മാരാണ് സാന്ത്വന പരിചരണ രംഗത്ത് മാതൃക ആകുന്നത്.

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ബീച്ചിലും മിഠായി തെരുവിലും കലാപരിപാടികള്‍ സംഘടിപ്പിച്ച് ജനങ്ങളില്‍ പെയ്ന്‍ ആന്റ് പാലിയേറ്റീവിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തില്‍ ഇടപെട്ടു. രണ്ട് ദിവസങ്ങളിലായി കലാപരിപാടികളുീ മധുര പലഹാര വില്‍പ്പനയും സംഭാവനയുമടക്കം 6ീീീീ രൂപ ശേഖരിച്ചു. പുറമെ ഈ വര്‍ഷം ക്യാമ്പസുകളില്‍ ആരംഭിച്ച സ്‌കിപ്പ് എ ടീ പദ്ധതിയിലുടെയും തുക സമാഹരിച്ചു.

കുട്ടികള്‍ മാസത്തില്‍ ഒരു ചായയുടെ പണം മാറ്റി വെച്ച് പെയിന്‍ ആന്റ് പാലിയേറ്റീവിന് നല്‍കുന്ന സ്‌കിപ് എ ടീ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയായ പദ്ധതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News