സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷം; ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് പ്രഖ്യാപിക്കണമെന്ന് ജഡ്ജിമാര്‍

ന്യൂഡല്‍ഹി സുപ്രീംകോടതിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച വിമര്‍ശനം സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ഇനിയും സാധിച്ചില്ല. ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിച്ച് അനുകൂല നിലപാട് പ്രഖ്യാപിക്കണമെന്നാണ് ജഡ്ജിമാരുടെ ആവശ്യം. ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുടേതാണ് ആവശ്യം.

കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്ന നടപടി സുതാര്യമാക്കണം, ഇതിനായി മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണം, തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ അംഗീകരിച്ച് ചീഫ് ജസ്റ്റിസ് വാര്‍ത്താസമ്മേളനം വിളിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചയിരുന്നു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടത്.

എന്നാല്‍, സുപ്രീംകോടതിയുടെ ആരംഭകാലം മുതല്‍ തന്നെ കേസുകള്‍ ഏത് ബെഞ്ചിന് കൈമാറണമെന്ന് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ഇത് മാറ്റാനാകില്ല. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കാനാകില്ല. ജഡ്ജിമാരുടെ രണ്ടാമത്തെ ആവശ്യമായ വാര്‍ത്താസമ്മേളനം വിളിക്കുന്നതും സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം, സുപ്രീം കോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ ജഡ്ജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News