ബാര്‍ കോ‍ഴക്കേസ്; മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി; വിവരങ്ങള്‍ ഇങ്ങനെ

ബാർ കോഴ കേസ് സംബസിച്ച മാധ്യമ വാർത്തകൾക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി .
മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതും ചർച്ച ചെയ്യുന്നതും കോടതി തടഞ്ഞു.

മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട് ചോർന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.അതെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു.

ബാര്‍ കോ‍ഴക്കേസില്‍ മുദ്രവെച്ച കവറില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോരുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി നടപടി.

റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ചില മാധ്യമങ്ങളില്‍ വന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.വിജിലന്‍സ് ഫയലുകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പ് നല്‍കി.വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച്അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ടതായും വിജിലന്‍സ് ബോധിപ്പിച്ചു. അതേ സമയം
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസ് ഡയറക്ടറോ ഉദ്യോഗസ്ഥരോ വെളിപ്പെടുത്തരുതെന്ന് കോടതി ഉത്തരവിട്ടു.

ഇനി ഒരുത്തരവുണ്ടാകുന്നതു വരെ ബാര്‍ കോ‍ഴക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും കോടതി വിലക്കി.

തനിക്കെതിരായ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് മുദ്രവെച്ച ക‍വറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോർട് മാധ്യമങ്ങൾ ചർച്ചയാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിനെ തുടർന്ന് കോടതി സ്വമേധയാ വിജിലൻസ് ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News