പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ്; ഒടുവില്‍ മുട്ടുമടക്കി രാജസ്ഥാന്‍ ഗവണ്‍മെന്റ്

ജയ്‌പൂര്‍:  വിഎച്ച്‌‌‌‌പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക്മുന്നില്‍ മുട്ടുമടക്കി രാജസ്ഥാന്‍ ഗവണ്‍മെന്റ്.   പ്രവീണ്‍ തൊഗാഡിയക്കെതിരായ മുഴുവന്‍ കേസും രാജസ്ഥാന്‍ പൊലീസ് പിന്‍വലിച്ചു.

കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സവായ് മധോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍സിറ്റി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചു. നിരോധനാജ്ഞ ലംഘിച്ച് ഗംഗാപൂരില്‍ പ്രസംഗിച്ചതിനാണ് 15 വര്‍ഷംമുന്‍പ് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയക്കെതിരെ കേസെടുത്തത്.

ഈ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് ഗുജറാത്തിലെത്തിയതോടയാണ് പുതിയ സംഭവങ്ങള്‍ക്ക് തുടക്കമായത്. അവിടെ നിന്നും രക്ഷപെട്ട തൊഗാഡിയയെ കാണാതാവുകയും പിന്നീട് നടത്തിയ തെരച്ചിലിനൊടുവില്‍ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്തുനിന്ന് കണ്ടെത്തുകയുമായിരുന്നു.

ഒറ്റയ്‌‌‌ക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്‌തപ്പോള്‍ ബോധം നഷ്‌ടപ്പെട്ടുവെന്നും പിന്നീട് ബോധംതെളിഞ്ഞപ്പോള്‍ താന്‍ ആശുപത്രിയിലായിരുന്നുവെന്നുമാണ് തൊഗാഡിയ പ്രതികരിച്ചത്.

പിന്നാലെ രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ തന്നെ വേട്ടയാടുകയാണെന്ന വിമര്‍ശനവുമായി തൊഗാഡിയ പരസ്യപ്രസ്‌താവന നടത്തി. തന്നെ നിരന്തരമായി പൊലീസ് ഭീഷണിപ്പെടുത്തുന്നുണ്ട്.

വ്യാജ ഏറ്റമുട്ടലിലൂടെ കൊല്ലാനുള്ള ശ്രമവും നടക്കുകയാണെന്ന് തൊഗാഡിയ ആരോപിച്ചിരുന്നു. ഇതിനിടെയാണ് 2002ലെ കേസ് രാജസ്ഥാന്‍ പൊലീസ് പിന്‍വലിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News