കേജ് രിവാളിന് വന്‍ തിരിച്ചടി; ആം ആദ്മിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

ദില്ലി:ദില്ലിയിലെ 20 ആം ആദ്മി എം.എല്‍.എമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ടപ്പദവി വഹിച്ചെന്ന് പരാതിയിലാണ് കമ്മീഷന്‍ നടപടി. 70 അംഗ നിയമസഭയില്‍ ആം ആദ്മി യുടെ എം.എല്‍.എമാരുടെ എണ്ണം 46 ആയി കുറയും.

അരവിന്ദ് കേജ് രിവാളിന് – നരേന്ദ്രമോദി പോരിനിടയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആംആദ്മിയുടെ നിയമസഭാ ശക്തി കുറച്ച് കൊണ്ട് 20 എം.എല്‍.എമാരെ അയോഗ്യരാക്കിയത്. 2015ല്‍ 67 എം.എല്‍.എമാരുടെ മൃഗിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി ഒരു മാസം കഴിഞ്ഞയുടന്‍ 21 എം.എല്‍.എമാരെ കേജ്രിവാളിന് സര്‍ക്കാര്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയോഗിച്ചിരുന്നു.

ഇത് ശബളം പറ്റുന്ന പദവിയാണന്ന് ചൂണ്ടികാട്ടി പ്രതിപക്ഷത്തുള്ള ബിജെപിയും കോണ്‍ഗ്രസും പ്രശാന്ത് പട്ടേല്‍ എന്ന് അഭിഭാഷകനും നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജനപ്രാതിനിധ്യ നിയമം ലംഘിച്ച് ഇരട്ടപദവി വഹിച്ച എം.എല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ്ട്രപതിയ്ക്ക് കൈമാറി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കോടതിയില്‍ നേരിടുമെന്ന് എ.എ.പി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

21 എംഎല്‍എമാരില്‍ രജൗരി ഗൗര്‍ഡനിലെ എം.എല്‍.എ ജര്‍ണൈല്‍ സിങ്ങ് പഞ്ചാബ് നിയമസഭയില്‍ മത്സരിക്കാന്‍ നേരത്തെ രാജിവച്ചിരുന്നു. ഇയാളെ ഒഴിവാക്കി ബാക്കിയുള്ളവര്‍ക്കെതിരെയാണ് നടപടി.

കമ്മീഷന്റെ തീരുമാനത്തെ ബിജെപി തീരുമാനത്തെ സ്വാഗതം ചെയ്തു. എഴുപതംഗ നിയമസഭയില്‍ ആം ആദ്മിയ്ക്ക് 66 എം.എല്‍എമാരാണ് നിലവില്‍ ഉള്ളത്.ഇതില്‍ 20 എം.എല്‍.എമാരെ നഷ്ട്ടമായാലും സര്‍ക്കാരിന് ഭീഷണിയാകില്ല.എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടാനായില്ലെങ്കില്‍ അത് എ.എ.പിയ്ക്ക് വലിയ തിരിച്ചടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here