മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിനെ അഭിനന്ദിച്ച് തമിഴ് നിര്‍മ്മാതാവും എഴുത്തുകാരനുമായ ധനഞ്‌ജയന്‍ ഗോവിന്ദന്‍. ചിത്രത്തിലെ റോളിന് മമ്മൂട്ടിയെ അല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ സാധിക്കില്ലെന്ന് ധനഞ്‌ജയന്‍ ഗോവിന്ദന്‍ ട്വീറ്റ് ചെയ്‌തു.
‘ഒരു പാട് നന്ദി മമ്മൂക്ക, ഉത്തരവാദിത്തമുള്ള ഒരു അച്ഛന്റെ വേഷം താങ്കള്‍ മനോഹരമാക്കി. ഇത്രയും ഭംഗിയായി ഈ വേഷം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ചിത്രം മുഴുവന്‍ കാണാന്‍ കാത്തിരിക്കുന്നു. ഈ ചിത്രം തമിഴ് സിനിമയുടെ അഭിമാനമാകുമെന്നതില്‍ സംശയമില്ല’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഈ മാസം 27 ന് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആണ് പേരന്‍പിന്റെ ആദ്യ പ്രദര്‍ശനം. തമിഴ് സിനിമയ്‌ക്കായുള്ള പ്രത്യേക വിഭാഗമായ ‘ഫയറി’ലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്നതാണ് ‘പേരന്‍പ്’.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here