കൊല്ലത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു

കൊല്ലം: തഴുത്തലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വാഹനങ്ങള്‍ തകര്‍ത്തു ഇടഞ്ഞോടിയ ആനയെ മയക്കവെടിവെച്ച് തളച്ചു. കൊട്ടിയത്ത് എഴുന്നള്ളത്തിനിടെയാണ് ആനഇടഞ്ഞത് .

ഇടഞ്ഞ ആനയെ മയക്ക് വെടിവച്ചു തളച്ചു. തഴുത്തല ഗണപതി ക്ഷേത്ര മൈതാനത്തിനു സമീപം റോഡിലാണ് ആന ഇടഞ്ഞത്. ആനയുടെ വാലില്‍ ചിലര്‍ പിടിച്ചതാണ് ഇടയാന്‍ കാരണം. ആന ഇടഞ്ഞതോടെ ജനം പരിഭ്രാന്തരായി ഓടി.ആന പുറത്തിരുന്നവര്‍ക്ക് താഴെ ഇറങ്ങാന്‍ പറ്റാതെ വന്നു.

ഇവരെയും കൊണ്ട് ആന തിരിഞ്ഞോടി. ഇതിനിടെ ആന പുറത്തിരുന്ന ഒരാള്‍ താഴെ വീണു. ആന റോഡിലൂടെ ഓടി വരുന്നതു കണ്ടു പരിഭ്രാന്തരായി ഓടിയവരാണു വീണു പരുക്കേറ്റത്.

12 ഓളം പേര്‍ക്ക് പരുക്കു പറ്റി. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. ഡോ.ബി. അരവിന്ദ് ആനയെ മയക്കുവെടിവച്ച് തളച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News