ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും മുഖത്തെ പാടുകള്‍ മാറുന്നില്ലേ?; സൗന്ദര്യസംരക്ഷണത്തിന് ഇതാ ഒരു മാര്‍ഗം

ഫേഷ്യല്‍ ചെയ്തിട്ടും ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും മുഖത്തെ ചുളിവുകള്‍ക്കും പാടുകള്‍ക്കുമൊന്നും പരിഹാരമായില്ലേ? എന്നാലിതാ കുറഞ്ഞ ചിലവില്‍ സമയനഷ്ടമില്ലാത്ത ഒരു സൗന്ദര്യസംരക്ഷണ മാര്‍ഗം. എല്ലാവര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗമാണിത്. പറഞ്ഞ് വരുന്നത് നമ്മുടെ വൈറ്റമിന്‍ ഇ ക്യാപ്‌സൂളിനെ കുറിച്ചാണ്.

മുഖത്തിന് മാത്രമല്ല പൊതുവെ എല്ലാവരെയും അലട്ടുന്ന മിക്കവാറും സന്ദര്യപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് വൈറ്റമിന്‍ ക്യാപ്‌സൂള്‍. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങിക്കാന്‍ കിട്ടുന്ന ക്യാപ്‌സൂള്‍ കട്ട് ചെയ്ത് അതിനുള്ളിലുള്ള ഓയിലാണ് ഉപയോഗിക്കേണ്ടത്.

വൈറ്റമിന്‍ ഇ ലാക്ടോകലാമിനുമായി യോജിപ്പിച്ച് രാത്രിയില്‍ മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചായി ചെയ്താല്‍ മുഖത്തുണ്ടാകുന്ന പാടുകള്‍ ഇല്ലാതെയാക്കാം. മുഖത്തിന് ആവശ്യമായ പോഷണം നല്‍കാന്‍ നല്ല ഒരു വസ്തുവാണ് തേന്‍. തേനില്‍ വൈറ്റമില്‍ ഇ ക്യാപ്‌സൂള്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ തിളക്കവും ചുളിവുകളും അകറ്റാന്‍ നല്ലതാണ്.

ബദാം ഓയിലില്‍ വൈറ്റമിന്‍ ഗുളിക മിക്‌സ് ചെയ്ത് മുഖത്ത്പുരട്ടുന്നത് കണ്‍തടങ്ങളിലെ കറുപ്പകറ്റാനും മുഖത്തുണ്ടാകുന്ന പാടകള്‍ അകറ്റാനും നല്ലതാണ്. ബദാം ഓയിലിന് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാം.

ഒരു സ്പൂണ്‍ പെട്രോളിയം ജെല്ലിയില്‍ ഒരു ക്യാപ്‌സൂള്‍ മിക്‌സ് ചെയ്ത് കാലുകളില്‍ പുരട്ടുന്നത് വിണ്ടുകീറല്‍ അപ്രത്യക്ഷമാക്കും. കറ്റാര്‍വാഴ ജെല്ലിനൊപ്പം വൈറ്റമില്‍ ഇ മിക്‌സ് ചെയ്യുക. ശേഷം മുഖത്ത്പുരട്ടുക. ഇത് മുഖചര്‍മം മൃദുലമാക്കും. ഇത് തന്നെ കണ്‍തടങ്ങളില്‍ പുരട്ടുന്നത് കണ്‍തടങ്ങളിലെ കറുപ്പ് ഇല്ലാതെയാക്കും.

തലയില്‍ തേക്കുന്ന എണ്ണയില്‍ വൈറ്റമില്‍ ക്യാപ്‌സൂള്‍ മിക്‌സ് ചെയ്യുക. ശേഷം തലയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകികളയാം. മുടിയുടെ വളര്‍ച്ചയെ ഇത് ത്വരിതപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here