എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക്

എആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്. ബ്ലസി ആടുജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനായാണ്് റഹ്മാന്‍ മലയാളത്തിലേക്ക് എത്തുന്നത്.യോദ്ധയാണ് ഇതിന് മുമ്പ് റഹാമാന്‍ മലയാളത്തില്‍ സംഗീത സംവിധാനം ചെയ്ത ചിത്രം. ബ്ലസിയുടെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്.

ബന്യാമിന്റെ ഏറെ പ്രസിദ്ധമായ നോവലാണ് ആടു ജീവിതം. ഗള്‍ഫില്‍ അകപ്പെട്ടു പോയ ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്ലസി ചിത്രമൊരുക്കുന്നത്. അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News