ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് പരിശീലനം നിഷേധിച്ചു; വിവാദം കത്തുന്നു; കടുത്ത നടപടിയുമായി ബിസിസിഐ

ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ സംഘത്തിന് മോശം അനുഭവം. രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര നഷ്ടമായി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള പരിശീലനം നടത്താന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിശീലനത്തിനുളള അവസരം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സന്ദര്‍ശക ടീമിന് ബാറ്റിംഗ് പരിശീലനത്തിനായി ബൗളര്‍മാരെ വിട്ടുനല്‍കേണ്ടത് ആതിഥേയരുടെ കടമയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ ദക്ഷിണാഫ്രിക്ക ബൗളര്‍മാരെ വിട്ടുനല്‍കിയിരുന്നില്ല.

ജനുവരി 24ന് ജൊഹാന്നാസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരിശീലനം നടത്താന്‍ രണ്ടു പേസ് ബൗളര്‍മാരെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവാരമില്ലാത്ത, ക്ലബ് തലത്തിലുള്ള ബൗളര്‍മാരെ വിട്ടുനല്‍കാമെന്ന് ദക്ഷിണാഫ്രിക്ക നിലപാടെടുത്തത്.

ഇന്ത്യ ഇതു നിരസിക്കുകയും നെറ്റ്‌സില്‍ പന്തെറിയുന്നതിനായി പേസ് ബൗളര്‍മാരായ നവ്ദീപ് സെയ്‌നി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here