ഹണി റോസിനെ സദാചാരം പഠിപ്പിക്കാനൊരുങ്ങി സൈബര്‍ ആങ്ങളമാര്‍; ഹണി റോസിന്റെ ഫേസ്ബുക്കില്‍ സദാചാരവാദികളുടെ വിളയാട്ടം

ഹണി റോസിന്റെ ഫേസ്ബുക്കില്‍ സദാചാരവാദികളുടെ വിളയാട്ടം. ഹണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കഴുത്തിറക്കം കൂടിയ ബനിയന്‍ ഇട്ടെന്ന് ആരോപിച്ചായിരുന്നു ചില സദാചാര ആങ്ങളമാര്‍ ഹണിയെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിയത്.

ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഹണിയുടെ വസ്ത്രം മോശമായെന്നും കുറച്ചുകൂടെ നല്ലൊരു വസ്ത്രം ധരിച്ചുകൂടെയെന്നാണ് സദാചാര ആങ്ങളമാരുടെ ചോദ്യം.  മോശം കമന്റുകളില്‍ ചിലതിനെല്ലാം തകര്‍പ്പന്‍ മറുപടിയും കൊടുക്കുന്നുണ്ട് ഹണി.

പച്ചക്കറിത്തോട്ടത്തിന് നടുവില്‍ കൈയ്യില്‍ ബ്ലാക്ക്ബെറിയും അത്തിപ്പഴവും ടൊമാറ്റോകളുമായിരിക്കുന്ന ചിത്രങ്ങളും കുറിപ്പും നേരത്തെ ഹണിറോസ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു.

ചിത്രങ്ങള്‍ക്കും കുറിപ്പും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇതേ ചിത്രങ്ങള്‍ക്കെതിരെയാണ് ഒരു കൂട്ടം സദാചാരവാദികള്‍ തിരിഞ്ഞിരിക്കുന്നത്.

ഹണിയുടെ പ്രവര്‍ത്തിയെ സപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പോസ്റ്റ് ചെയ്ത ചിത്രത്തിനെ കുറ്റം പറയുന്ന ആങ്ങളമാര്‍ക്കെതിരെ ഹണിയുടെ ആരാധകരും രംഗത്തെത്തി. ചെടികളെയും പൂക്കളെയും മരങ്ങളെയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് ഇന്നത്തെ തലമുറയില്‍പ്പെട്ട ആളുകള്‍ പൊതുവെ ചെയ്യാറില്ല.

പക്ഷെ ഹണിയെ പോലെ തിരക്കുള്ളവര്‍ ഇതൊക്കെ ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണെന്നും മറ്റുള്ളവര്‍ ഇതൊരു പാഠമായി ഉള്‍ക്കൊള്ളെണമെന്നുമുള്ള കമന്റുകളുണ്ട്, പോസ്റ്റിന് താഴെ. മോശം കമന്റുകളില്‍ പലതും ഹണി നീക്കം ചെയ്തിട്ടുണ്ട് .മുമ്പും ഹണിയുടെ ചിത്രങ്ങള്‍ക്കെതിരെ മോശം പ്രചരണം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News