ജസ്റ്റിസ് ലോയയുടെ മരണം; ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; ബെഞ്ച് മാറ്റം ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തില്‍

ദില്ലി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണിത്. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.

കേസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാല് ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അരുണ്‍ മിശ്ര കേസില്‍ നിന്ന് പിന്‍മാറിയത്.

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. പ്രശ്‌നപരിഹാരശ്രമം തുടരുകയാണെന്നും വൈകാതെ തിരുത്തലുകള്‍ ഉണ്ടാകുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here