ആര്‍എസ്എസ് എന്നെയും കൊല്ലും; പിന്നില്‍ നിന്ന് കുത്താന്‍ അവര്‍ മിടുക്കര്‍; തൊഗാഡിയക്ക് പിന്നാലെ വെളിപ്പെടുത്തലുമായി പ്രമോദ് മുത്തലിക്ക്

പ്രവീണ്‍ തൊഗാഡിയക്ക് എന്തു സംഭവിച്ചു അതു തന്നെ എനിക്കും സംഭവിക്കും. സംഘപരിവാര്‍ ഭീഷണി തുറന്ന് പറഞ്ഞ് ശ്രീ രാം സേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കും രംഗത്ത്. വിഎച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് പിന്നാലെയാണ് പ്രമോദ് മുത്തലിക്കിന്റെ വെളിപ്പെടുത്തല്‍.

40 വര്‍ഷം ആര്‍എസ്എസ്സിനു വേണ്ടി പ്രവര്‍ത്തിച്ച് ഞാനെന്റെ ജീവിതം പാഴാക്കി. എന്നാല്‍ ഇന്ന് എന്റെ ആകുലത എന്നെ ഉപദ്രവിച്ചേക്കാവുന്ന എന്റെ സ്വന്തം ആളുകളെക്കുറിച്ചോര്‍ത്താണ്. പിന്നില്‍ നിന്നുകുത്താന്‍ മടിക്കാത്തവരാണ് ആര്‍ എസ് എസ്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുത്തലിക്ക ആര്‍എസ്എസുകാരില്‍ നിന്നും ഭീഷണി ഉണ്ടെന്ന കാര്യം തുറന്നു പറഞ്ഞത്.

എന്നാല്‍ എനിക്ക് കിട്ടുന്ന ജനകീയത ഇഷ്ടപ്പെടാത്തവരാണ് ചുറ്റും. കര്‍ണാടകയിലെ ആര്‍ എസ് എസ് നേതാവ് മഗ്‌നേഷ് ഭണ്ഡേ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ദര്‍വാദ് എംപി പ്രഹ്ലാദ് ജോഷി എന്നിവര്‍ ഉത്തര കര്‍ണാടകയില്‍ നിന്നും തന്നെ ഒഴിവിക്കാന്‍ ശ്രമിക്കുന്നു. അടിമ മനസ്ഥിതിയാണ് ആര്‍എസ്എസിന് ഇഷ്ടമെന്നും മുത്തലിക്ക് സൂചിപ്പിക്കുന്നു.

ശിവ്സേനയുടെ കര്‍ണാടക യൂണിറ്റ് ചീഫായ പമോദ് മുത്തലിക്ക് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 50 സീറ്റുകളില്‍ മത്സരിക്കുമെന്നും ബിജെപിയെ വെല്ലുവിളിക്കുന്നു.

ഒരു കാലത്ത് കര്‍ണാടകയില്‍ ആര്‍എസ്എസിന്റെയും ബജ്റംഗദളിന്റെയും നേതാവായിരുന്ന പ്രമോദ് മുത്തലിക്ക് ് പത്തുകൊല്ലം മുമ്പ് ശ്രീ രാം സേന രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News