മലയാളിയായ ഭര്‍ത്താവിനെ തേടി യുപി സ്വദേശിനി കേരളത്തില്‍; താമസം ഭര്‍തൃവീടിന്റെ ടെറസില്‍

കൊച്ചി: ഭര്‍ത്താവിനെ തേടി കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനി ഭര്‍തൃവീടിന്റെ ടെറസില്‍ താമസമാക്കി.

കോലഞ്ചേരി ഐരാപുരം പാതാളപ്പറമ്പ് സ്വദേശി അനിലിനെ തേടി എത്തിയതാണ് യുപി സ്വദേശിനി ജെബിന്‍ ഷെയ്ഖ്. ഇവരുടെ മകന്‍ 13 വയസ്സുകാരനായ യോഹന്നാന് ഒപ്പമാണ് ടെറസില്‍ താമസിക്കുന്നത്.

ദില്ലി, യുപി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കമ്പനികളുടെ എംഡിയായിരുന്നു അനില്‍. 2002ല്‍ യുപിയില്‍ വച്ചായിരുന്നു അനിലിന്റെയും ജെബിന്റെയും വിവാഹം.

കഴിഞ്ഞ ഏഴ് വര്‍ഷമായി അനിലിനെ കാണാനില്ലെന്ന് ജെബിന്‍ പറയുന്നു. എന്നാല്‍ വാട്ട്‌സാപ്പ് വഴി അനിലുമായി ബന്ധപ്പെടാറുണ്ട്. തുടര്‍ന്നാണ് അന്വേഷിച്ച് കേരളത്തിലെത്തുന്നത്.

ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ യുവതി കുട്ടിയെ ഏറ്റെടുക്കണമെന്ന് പറഞ്ഞു. തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും കുട്ടിയെ വളര്‍ത്താന്‍ ഇനിയാകില്ലെന്നും യുവതി പറയുന്നു.

ഇതോടെ ഭര്‍തൃവീട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചും ടാപ്പ് തുറന്ന് വിട്ടും വെങ്ങോലയിലെ മകളുടെ വീട്ടിലേക്ക് പോയി.
തുടര്‍ന്നാണ് യുവതി ടെറസില്‍ താമസമാക്കിയത്. ഇപ്പോള്‍ 29 ദിവസമായി ഇവര്‍ മകനൊപ്പം ടെറസിലാണ് താമസം.

പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ചെയ്ത് കൊടുക്കുന്നത്. വിഷയം സംബന്ധിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് എഡിഎം സ്ഥലത്തെത്തി മൊഴിയെടുത്തിരുന്നു.

അനിലിനെ എത്രയുംവേഗം കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News