സിം ആധാറുമായി ബന്ധിപ്പിച്ചില്ല; ആധാര്‍ പദ്ധതി ഡയറക്ടറുടെ കണക്ഷന്‍ റദ്ദാക്കി

ദില്ലി: മൊബൈല്‍ സിം കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ആധാര്‍ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ താത്ക്കാലികമായി റദ്ദാക്കി.

യുഐഡിഎഐ ഡയറക്ടര്‍ എച്ച് എല്‍ പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ഫോണ്‍ കമ്പനി വിച്ഛേദിച്ചത്.

എന്നാല്‍ താന്‍ വണ്‍ ടൈം പാസ് വേര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് പ്രഭാകരിന്റെ ആരോപണം. കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പട്ടതായും പ്രഭാകര്‍ ആരോപിച്ചു.

എന്നാല്‍ ആരുടെയും കണക്ഷന്‍ വിച്ഛേദിച്ചിട്ടില്ലെന്നാണ് മൊബൈല്‍ സേവന ദാതാക്കളുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News